ന്യൂഡെല്‍ഹി: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. പേപ്പര്‍ ചോര്‍ച്ചയിലും മറ്റ് ക്രമക്കേടുകളിലും ഉള്‍പ്പെട്ട 13 പേരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
നിതീഷ് കുമാര്‍, അമിത് ആനന്ദ്, സിക്കന്ദര്‍ യദ്വേന്ദു, അശുതോഷ് കുമാര്‍, റോഷന്‍ കുമാര്‍, മനീഷ് പ്രകാശ്, അഖിലേഷ് കുമാര്‍, അവ്‌ദേഷ് കുമാര്‍, അനുരാഗ് യാദവ്, അഭിഷേക് കുമാര്‍, ശിവാനന്ദന്‍ കുമാര്‍, ആയുഷ് രാജ് എന്നിവരാണ് കുറ്റപത്രത്തില്‍ പ്രതികള്‍.
നീറ്റ്-യുജി പരീക്ഷാ നടത്തിപ്പിലെ അപാകതയുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സി ആറ് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തു. ബിഹാറിലെ കേസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടതാണ്. ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ബാക്കി കേസുകള്‍ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്തതിനാണ്.
കേസിലെ മറ്റ് പ്രതികള്‍ക്കും സംശയിക്കപ്പെടുന്നവര്‍ക്കും എതിരെ അന്വേഷണ ഏജന്‍സി അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിഹാര്‍ പോലീസ് അറസ്റ്റ് ചെയ്ത 15 പേര്‍ ഉള്‍പ്പെടെ 40 പ്രതികളാണ് കേസുകളില്‍ അറസ്റ്റിലായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്