സിഎഎ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് അമിത് ഷാ 

MARCH 14, 2024, 10:45 AM

ഡൽഹി: പൗരത്വ നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.

സി.എ.എയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. 

രാജ്യത്തെ പൗരന്‍മാരുടെ അവകാശം ഉറപ്പുവരുത്തുന്നതാണ് സി.എ.എയെന്നും   ഇന്ത്യ മുന്നണി നേതാക്കള്‍ അധികാരത്തിലെത്തില്ലെന്ന് അവര്‍ക്ക് തന്നെ അറിയാമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. 

vachakam
vachakam
vachakam

നരേന്ദ്രമോദി സര്‍ക്കാരാണ് സി.എ.എ കൊണ്ടുവന്നത്. അത് പിന്‍വലിക്കാന്‍ സാധ്യമല്ല. ഭേദഗതിയെ കുറിച്ച് രാജ്യമെങ്ങും ബോധവല്‍ക്കരണം നടത്തുമെന്നും എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ വ്യക്തമാക്കി. 

"സിഎഎ ഭരണഘടനാ വിരുദ്ധമാണ്" എന്ന വിമർശനത്തെ കേന്ദ്രമന്ത്രി തള്ളിക്കളഞ്ഞു, ഇത് ഭരണഘടനാ വ്യവസ്ഥകൾ ലംഘിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam