ഷീനാ ബോറ കൊലക്കേസിൽ വീണ്ടും ട്വിസ്റ്റ്; മൃതദേഹാവശിഷ്ടങ്ങള്‍ കാണാനില്ലെന്ന് സി.ബി.ഐ. കോടതിയില്‍

JUNE 15, 2024, 12:01 PM

മുംബൈ: കൊല്ലപ്പെട്ടെന്നു കരുതുന്ന ഷീനാ ബോറയുടെ മൃതദേഹാവശിഷ്ടങ്ങള്‍ നഷ്ടപ്പെട്ടതായി സി.ബി.ഐ. കോടതിയില്‍. ഷീനയുടേതെന്നു കരുതുന്ന എല്ലുകളും മറ്റു ശരീരാവശിഷ്ടങ്ങളും രാസപരിശോധനനടത്തിയ ജെ.ജെ. ആശുപത്രിയിലെ ഫൊറൻസിക് വിദഗ്ധയായ ഡോ. സെബാ ഖാന്റെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നതിനിടയിലാണ് പബ്ലിക് പ്രോസിക്യൂട്ടർ സി.ജെ. നന്ദോഡെ ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്.

അതേസമയം ഈ കേസില്‍ ഏറ്റവും പ്രധാന തെളിവാകേണ്ട വസ്തുക്കളാണ് കാണാതായിരിക്കുന്നത് എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം. 2012-ല്‍ പോലീസാണ് ഈ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടർന്ന് ജെ.ജെ. ആശുപത്രിയിൽ നടത്തിയ പരിശോധനയില്‍ ഇത് മനുഷ്യന്റെ അവശിഷ്ടങ്ങളാണെന്ന് തെളിഞ്ഞിരുന്നു.

മുംബൈ മെട്രോയില്‍ ജോലിചെയ്തിരുന്ന ഷീനാ ബോറയെ അമ്മ ഇന്ദ്രാണി മുഖർജിയും മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവർ ശ്യാംവർ റായിയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സി.ബി.ഐ. കേസ്. പിന്നീട് പെൻ എന്ന പ്രദേശത്തെ കുറ്റിക്കാട്ടില്‍ മൃതദേഹം കത്തിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. ശ്യാംവർ റായിയുടെ വെളിപ്പെടുത്തലോടെയാണ് ഷീനാ ബോറ കൊല്ലപ്പെട്ടതാണെന്ന് പോലീസ് അറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് മൂവരും അറസ്റ്റിലാകുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam