ജയ്പൂർ: രാജസ്ഥാനിൽ കെമിക്കൽ ഫാക്ടറി ബോയിലർ പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ ആറു പേർ മരിച്ചു.
ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ചുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.തലസ്ഥാന നഗരമായ ജയ്പൂരിനടുത്തുള്ള ബസ്സിയിലെ ഷാലിമാർ കെമിക്കൽ ഫാക്ടറിയിലാണ് അപകടമുണ്ടായത്.
ശനിയാഴ്ച വൈകുന്നേരമാണ് അപകടം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫാക്ടറിയിലെ തീ അണച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്