ലഖ്‌നൗ: തടിയനെന്നു വിളിച്ചു കളിയാക്കിയ രണ്ട് പേരെയും യുവാവ് പിന്തുടര്‍ന്നു വെടിവച്ചു വീഴ്ത്തിയതായി റിപ്പോർട്ട്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. മനോജ് ചൗഹാനാണ് ബോഡി ഷെയിമിങ് സഹിക്കാന്‍ കഴിയാതെ കളിയാക്കിയവരെ വെടിവച്ചു വീഴ്ത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
ബെല്‍ഘാട്ട് സ്വദേശിയാണ് മനോജ് ചൗഹാന്‍. കഴിഞ്ഞയാഴ്ച ഗ്രാമത്തിലെ ക്ഷേത്രോത്സവത്തിനിടെയാണ് അനില്‍, ശുഭം എന്നിവര്‍ മനോജിനെ തടിയുടെ പേരില്‍ കളിയാക്കിയത്. ,ഭക്ഷണം കഴിക്കുന്നതിനിടെ കളിയാക്കി, എല്ലാവരുടേയും മുന്നില്‍വച്ച് ആക്ഷേപിച്ചു എന്നൊക്കെ ആണ് വെടിവയ്ക്കാനുള്ള കാരണമായി ഇയാൾ പറയുന്നത്.
ഇയാൾ സഹായത്തിനായി സുഹൃത്ത് ആസിഫിനേയും ഒപ്പം കൂട്ടിയിരുന്നു. സംഭവത്തില്‍ ഇയാളേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്