പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രിക്ക് കുരുക്ക് മുറുകുന്നതായി റിപ്പോർട്ട്. വാജിവാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നാണ് ദേവസ്വം ഉത്തരവിൽ പറയുന്നത്. ഈ നിർണായക ഉത്തരവ് മാധ്യമങ്ങൾക്ക് ലഭിച്ചു.
അതേസമയം 2012ലാണ് ബോർഡ് കമ്മീഷണർ ഉത്തരവിറക്കിയത്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോർഡ് തീരുമാനത്തിൽ വ്യക്തമാക്കുന്നത്.
എന്നാൽ ഈ ഉത്തരവ് നിലനിൽക്കെയാണ് പ്രയാർ ഗോപാലകൃഷ്ണൻെറ ബോർഡ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. ഉത്തരവ് ഭരണസമതിക്ക് കുരുക്കായി മാറും എന്നാണ് പുറത്തു വരുന്ന വിവരം. 2017ലാണ് വാജിവാഹനം തന്ത്രിക്ക് നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
