ലീഗ് നേതാക്കൾ മന്ത്രിക്കുപ്പായം തുന്നിച്ച്, വകുപ്പുകൾ വരെ വീതം വെച്ചു: പരിഹാസവുമായി കെ ടി ജലീൽ

JANUARY 16, 2026, 12:15 AM

മലപ്പുറം: മുസ്‌ലിം ലീഗിന് ഏഴ് മന്ത്രിമാർ വരെ ലഭിക്കാനുള്ള യോഗ്യതയുണ്ടെന്ന മുസ്‌ലിം ലീഗ് നേതാവ് മഞ്ഞളാംകുഴി അലിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ ടി ജലീൽ. 

അഞ്ചോ ഏഴോ പ്രമാണിമാർ മന്ത്രിമാരായാൽ ലീഗിന്റെ പ്രശ്‌നങ്ങൾ തീരുമായിരിക്കുമെന്നും എന്നാൽ സമുദായത്തിന്റെ പ്രശ്‌നങ്ങൾ അപരിഹാര്യമായി തുടരുമെന്നും കെ ടി ജലീൽ വിമർശിച്ചു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ഞളാംകുഴി അലിയുടെ പ്രതികരണം.

ലീഗിന് അഞ്ചും ആറും ഏഴും മന്ത്രിമാരെ ലഭിക്കേണ്ടതുണ്ടെന്നായിരുന്നു മഞ്ഞളാംകുഴി അലിയുടെ പ്രതികരണം. മുസ്‌ലിം കൂടുതൽ വരും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നിൽക്കുന്നതുകൊണ്ടാകും ലഭിക്കാത്തതെന്നും മഞ്ഞളാംകുഴി അലി പറഞ്ഞിരുന്നു.  

vachakam
vachakam
vachakam

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലീഗിന് രണ്ട് മന്ത്രിമാരുണ്ടായിരുന്ന കാലത്താണ് സി.എച്ച് മുഹമ്മദ് കോയാ സാഹിബ് ഏറ്റവും വലിയ നേട്ടങ്ങൾ താൻ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിന് ചെയ്ത് കൊടുത്തത്. അഞ്ചോ ഏഴോ പ്രമാണിമാർ മന്ത്രിമാരായാൽ ലീഗിന്റെ പ്രശ്‌നങ്ങൾ തീരുമായിരിക്കും. പക്ഷെ സമുദായത്തിന്റെ പ്രശ്‌നങ്ങൾ അപരിഹാര്യമായി തുടരും. കെൽപ്പുള്ളവരാണെങ്കിൽ ഒന്നോ രണ്ടോ മതി.

കുളച്ചണ്ടി പോലെ ഒരുപാട് ഉണ്ടായിട്ട് എന്താ കാര്യം? ലീഗ് നേതാക്കൾ മന്ത്രിക്കുപ്പായം തുന്നിച്ച് അണിഞ്ഞ് കഴിഞ്ഞു. വകുപ്പുകൾ വരെ വീതം വെച്ചു. ഏതാണ്ട് മന്ത്രിയായ മട്ടിലാണ് പലരുടെയും നടത്തം. സ്റ്റാഫ് റിക്രൂട്ട്‌മെന്റ് വരെ പല നേതാക്കളും നടത്തിക്കഴിഞ്ഞെന്നാണ് അറിവ്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam