തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്തിയെന്ന് വ്യക്തമാക്കി സിപിഐ. വിഷയം വിശ്വാസികളുടെ മനസിനെ ചെറുതായി വ്രണപ്പെടുത്തിയിട്ടുണ്ട് എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.
അതേസമയം വീടുകൾ കയറുമ്പോൾ വിശ്വാസികളെ പരിഗണിച്ചോ എന്ന ചോദ്യം ഉയരുന്നുണ്ട്. വിശ്വാസികൾ ശത്രുക്കൾ അല്ലെന്നും രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും വിശ്വാസികളാണ്. എന്നാൽ മതഭ്രാന്ത് അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അതുപോലെ തന്നെ സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ശങ്കരദാസ് ഉത്തമനായ കമ്മ്യൂണിസ്റ്റ് ആണെന്നും, ഞങ്ങൾ അറിയുന്ന ശങ്കരദാസ് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ലെന്നും അറിയാതെ പാളിച്ച ഉണ്ടായോ എന്നതും അറിയില്ലെന്നും അന്വേഷണം നടക്കട്ടെ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
