ആൽത്തറ വിനീഷ് കൊലക്കേസ്: ശോഭാ ജോൺ അടക്കം മുഴുവൻ പ്രതികളും വെറുതെ വിട്ടു കോടതി 

JANUARY 16, 2026, 1:16 AM

തിരുവനന്തപുരം: ആൽത്തറ വിനീഷ് കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു കോടതി. കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോൺ അടക്കമുള്ള എട്ട് പ്രതികളെയാണ് വെറുതെ വിട്ടത്.

2009 ജൂൺ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗുണ്ടാ നേതാവായ ആല്‍ത്തറ വിനീഷ് സിറ്റി പൊലീസ് കമ്മീഷണറുടെ മുന്നില്‍ കോടതി ഉത്തരവിട്ട ജാമ്യവ്യവസ്ഥ പാലിക്കാനായി ഹാജരായി രജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടന്‍ ശോഭാ ജോണിൻ്റെ ഗുണ്ടാ സംഘം കമ്മീഷണർ ഓഫീസിന് സമീപം വച്ച് വെട്ടി വീഴ്‌ത്തുകയായിരുന്നു. ഇതിന് പിന്നാലെ ആണ് പോലീസ് പ്രതികളെ പിടികൂടിയത്.

അതേസമയം ശോഭാ ജോണിൻ്റെ കൂട്ടാളിയും ഭര്‍ത്താവും നിരവധി കേസുകളിൽ പ്രതിയുമായ ശാസ്തമംഗലം പാങ്ങോട് കൂട്ടാംവിള തച്ചങ്കരി വീട്ടില്‍ കേപ്പന്‍ അനിയെന്ന അനില്‍കുമാര്‍, ശാസ്തമംഗലം സ്വദേശി പൂക്കട രാജന്‍ എന്ന ടി. രാജേന്ദ്രന്‍, ശോഭാ ജോണ്‍, ചന്ദ്രബോസ്, അറപ്പു രതീഷ് എന്ന രതീഷ്, സജു, വിമല്‍, രാധാകൃഷ്ണന്‍ എന്നിവരാണ് വിനീഷ് കൊലക്കേസിലെ ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam