ന്യൂഡൽഹി: പഞ്ചാബിലെ മദ്യനയ കേസിൽ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി.
ഇതു സംബന്ധിച്ച് ബിജെപി പഞ്ചാബ് സംസ്ഥാന അധ്യക്ഷൻ സുനിൽ ജാക്കർ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി. പഞ്ചാബിൻ്റെ മദ്യനയം ഖജനാവിന് 1000 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപിയുടെ പുതിയ നീക്കം.
അതേസമയം, അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം.
ഇഡി കസ്റ്റഡിയിലുള്ള കെജ്‌രിവാളിനെയും കവിതയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത് തുടരാനാണ് ഏജന്‍സിയുടെ തീരുമാനം. ചൊവ്വാഴ്ചയാണ് രണ്ട് പേരുടെയും കസ്റ്റഡി കാലാവധി അവസാനിക്കുക. ചോദ്യം ചെയ്യലിനോട് പൂര്‍ണ നിസ്സഹകരണം പ്രഖ്യാപിച്ചാണ് കെജ്‌രിവാളിന്റെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്