ബിഹാർ: വോട്ടെണ്ണൽ ദിനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. ഏകദേശം 200 ജവാൻമാർ തുടർച്ചയായി പട്രോളിംഗ് നടത്തുന്നുണ്ട്.
ജില്ലാ കൺട്രോൾ റൂം പ്രവർത്തനക്ഷമമാണ്. എല്ലായിടത്തും സ്ഥിതിഗതികൾ ശാന്തമാണെന്നും ഗയ എസ്എസ്പി ആനന്ദ് കുമാര്‍ പറഞ്ഞു.
വിജയാഹ്ളാദ പ്രകടനങ്ങൾക്കും ആഘോഷങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിലുണ്ട്. സിആർപിഎഫ് ഉൾപ്പെടെ സേനകൾ സുരക്ഷാ ചുമതലയിലുണ്ടെന്നും ഗയ എസ്എസ്പി ആനന്ദ് കുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് സുരക്ഷയ്ക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ സ്ട്രോങ്ങ് റൂമിനും ചുറ്റും മൂന്ന് ലെയർ സുരക്ഷയുണ്ട്. സമീപത്തുള്ള എല്ലാ പ്രവേശന കവാടങ്ങളിലും സെൻസിറ്റീവ് പ്രദേശങ്ങളിലും മതിയായ കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി 10 മോട്ടോർ സൈക്കിൾ ക്യുആർടികൾ വിന്യസിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
