ബംഗളൂരു: ഭക്ഷണം വിതരണം ചെയ്യാനെത്തിയ സ്വിഗി ജീവനക്കാരന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി വനിതാ സോഫ്റ്റ് എഞ്ചിനിയർ .
കല്‍ബുര്‍ഗി സ്വദേശി ആകാശ് എന്ന 27കാരനെയാണ് 30കാരി യുവതിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 17ന് വൈകുന്നേരം ആറരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
'യുവതി ഓര്‍ഡര്‍ ചെയ്ത ദോശ വിതരണം ചെയ്യാനെത്തിയതായിരുന്നു ആകാശ്. ഭക്ഷണം കൈമാറിയ ശേഷം കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം വേണമെന്ന് ആകാശ് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി നല്‍കിയ വെള്ളം കുടിച്ച ശേഷം ആകാശ് മടങ്ങി.
എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും തിരികെ എത്തി അത്യാവശ്യമായി ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കമെന്ന് ആവശ്യപ്പെടുകയായിരുന്നു. ടോയ്‌ലെറ്റ് ഉപയോഗിച്ച ശേഷം വീണ്ടും വെള്ളം വേണമെന്ന് ആകാശ് ആവശ്യപ്പെട്ടു. വെള്ളം എടുക്കാൻ യുവതി അടുക്കളയിലേക്ക് പോയി.
തുടര്‍ന്ന് യുവതിയുടെ പിന്നാലെയെത്തിയ ആകാശ് അവരെ ബലമായി കയറി പിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചെങ്കിലും യുവാവ് പിന്‍മാറിയില്ല. തുടര്‍ന്ന് രക്ഷപ്പെടാന്‍ വേണ്ടി ഒരു പാത്രമെടുത്ത് ആകാശിന്റെ തലയില്‍ അടിച്ചതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു.
ഉടന്‍ തന്നെ യുവതി വിവരം പൊലീസിന അറിയിച്ച് പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് ആപ്പ് അധികൃതരെ ബന്ധപ്പെട്ട ശേഷം ആകാശിന്റെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പിടികൂടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്