ഭീകര വിരുദ്ധ നിയമപ്രകാരം അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ അനുമതി 

JUNE 14, 2024, 9:39 PM

ന്യൂഡല്‍ഹി: സാഹിത്യകാരി അരുന്ധതി റോയിയേയും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കാശ്മീരിന്റെ മുന്‍ പ്രൊഫസറുമായിരുന്ന ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെയും ഭീകര വിരുദ്ധ നിയമപ്രകാരം വിചാരണ ചെയ്യാന്‍ അനുമതി. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ സക്‌സേനയാണ്. സെക്ഷന്‍ 45(1) പ്രകാരം ഇരുവരെയും വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

2010 ഒക്ടോബര്‍ 21 ന് കോപ്പര്‍നിക്കസ് മാര്‍ഗില്‍ ആസദി ബാനറില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നുണ്ടായ കേസിലാണ് നടപടി. കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താനുള്ള ചര്‍ച്ചകളും പ്രസംഗങ്ങളുമാണ് നടന്നതെന്നായിരുന്നു ആരോപണം.

സയ്യിദ് അലി ഷാ ഗീലാനി, അരുന്ധതി റോയ്, ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന്‍, വരവര റാവു എന്നിവരാണ് കോണ്‍ഫറന്‍സില്‍ പ്രസംഗിച്ചത്. ഒക്ടോബര്‍ 28 ന് സുശീല്‍ പണ്ഡിറ്റ് നല്‍കിയ പരാതിയിലാണ് കേസെടുത്ത്.

സിആര്‍പിസിയുടെ സെക്ഷന്‍ 156(3) പ്രകാരമാണ് ഡല്‍ഹിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സുശീല്‍ പരാതി നല്‍കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam