റായ്പൂര്‍: ഛത്തീസ്ഗഢില്‍ വിഷ്ണുദേവ് സായിയെ മുഖ്യമന്ത്രിയാക്കിയതിന് പിന്നാലെ ഉപമുഖ്യമന്ത്രിമാരുടെ പേരും പ്രഖ്യാപിച്ചു. അരുണ്‍ സാവോയും വിജയ് ശര്‍മ്മയും ഉപമുഖ്യമന്ത്രിമാരാകും. മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗിന് നിയമസഭാ സ്പീക്കറുടെ ചുമതല നല്‍കി.
ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ ബിജെപി കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആരു മുഖ്യമന്ത്രിയാകുമെന്ന അനിശ്ചിതത്വത്തിനാണ് വിരാമമായിരിക്കുന്നത്. റായ്പൂരില്‍ നടന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം.
ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അടുത്തിടെ നടന്ന ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി മത്സരിച്ചത്. ആകെയുള്ള 90 സീറ്റില്‍ 54 സീറ്റും നേടിയാണ് സംസ്ഥാനത്ത് ബിജെപി വന്‍ വിജയം നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്