ഡൽഹി: നജഫ്ഗഡിലെ സലൂണിനുള്ളിൽ കടന്ന് അജ്ഞാതർ രണ്ടുപേരെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. സോനു, ആശിഷ് എന്നിവരാണ് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.
നജഫ്ഗഡിലെ ഇന്ദ്ര പാർക്ക് ഏരിയയിൽ സ്ഥിതി ചെയ്യുന്ന സലൂണിനുള്ളിലാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് തോക്കുമായി പ്രതികൾ എത്തിയത്. സലൂണിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ ഒരാളെ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് വെടിവച്ചു കൊല്ലുന്നതും വ്യക്തമായി കാണാം.
സലൂണിനുള്ളിൽ ഒരാൾ വെടിയേറ്റ് മരിച്ചതായി നജഫ്ഗഡ് പൊലീസ് സ്റ്റേഷനിൽ ഒരു കോൾ ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് സ്ഥലത്ത് എത്തിയത്. തുടർന്ന് സലൂണിൽ എത്തിയ സലൂണിൽ എത്തിയ പൊലീസാണ് വെടിയേറ്റ രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്