ദില്ലിയിൽ വീണ്ടും ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം; മൂന്ന് പേർ മരിച്ചു

JUNE 11, 2026, 10:01 PM

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിലെ തുഗ്ലക്കാബാദിൽ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെയോടെയുണ്ടായ അപകടത്തിൽ നിരവധി പേരെ അഗ്നിശമന സേന, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി എന്നാണ് പുറത്തു വരുന്ന വിവരം.

സൗത്ത് ഈസ്റ്റ് ദില്ലിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ മധ്യം മാർഗിലുള്ള ‘നയാ താര’ അപ്പാർട്ട്മെന്റിന് സമീപം ഗലി നമ്പർ ഒന്നിലുള്ള ഗ്രൗണ്ട് ഫ്ലോറും അഞ്ച് നിലകളും ഉൾപ്പെടുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 2.30 ഓടെയാണ് തീപിടുത്ത വിവരം ദില്ലി ഫയർ സർവീസിന് ലഭിച്ചത്.

പ്രാഥമിക അന്വേഷണത്തിൽ, ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. മൂന്ന് സ്കൂട്ടറുകളും രണ്ട് മോട്ടോർസൈക്കിളുകളും ഒരു സൈക്കിളും പൂർണമായും കത്തിനശിച്ചു. വാഹനങ്ങളിൽ നിന്നുയർന്ന കനത്ത വിഷപ്പുക ഗോവണികളിലൂടെ അതിവേഗം മുകളിലത്തെ നിലകളിലേക്ക് വ്യാപിച്ചതോടെ ഉറങ്ങിക്കിടന്നിരുന്ന നിരവധി താമസക്കാർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി.

vachakam
vachakam
vachakam

ഇടുങ്ങിയ തെരുവിലായതിനാൽ രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ ബുദ്ധിമുട്ട് നേരിട്ടെങ്കിലും അഗ്നിശമന സേന വേഗത്തിൽ സ്ഥലത്തെത്തി രക്ഷാദൗത്യം ഏറ്റെടുത്തു. പുകമൂലം പുറത്തിറങ്ങാൻ കഴിയാതിരുന്ന ചിലർ ടെറസിലേക്ക് അഭയം തേടിയിരുന്നു. ഇവരിൽ രണ്ട് പെൺകുട്ടികളടക്കം നിരവധി പേരെ അഗ്നിശമന സേന സുരക്ഷിതമായി പുറത്തെടുത്തു. ആറ് പേരെ നേരിട്ട് രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

പരിക്കേറ്റ എട്ടോളം പേരെ ഉടൻ തന്നെ ആംബുലൻസുകളിൽ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി. പുലർച്ചെ 3.45 ഓടെ തീ നിയന്ത്രണവിധേയമാക്കുകയും 4 മണിയോടെ അഗ്നിശമന പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

തീപിടുത്തത്തിൽ കെട്ടിടത്തിന്റെ താഴത്തെ മൂന്ന് നിലകൾക്ക് സാരമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റേതെങ്കിലും കാരണമാണോ അപകടത്തിന് പിന്നിലെന്നത് സംബന്ധിച്ച് ദില്ലി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam