ഡൽഹി: കേരളത്തോടുള്ള കേന്ദ്രഅവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പിണറായി സർക്കാർ രാജ്യതലസ്ഥാനത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമുഖ മലയാളം ദിനപത്രത്തിന് കൊടുത്ത അഭിമുഖം ശ്രദ്ധ നേടുകയാണ്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്നും ബിജെപിയും സിപിഎമ്മുമായി കേരളത്തിൽ ധാരണയുണ്ടെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങൾ കോടതിയിലാണെന്നും ഞങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടിയുണ്ടായാൽ മാധ്യമങ്ങൾ രാഷ്ട്രീയപകപോക്കലെന്നു വിളിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
മണിപ്പുരിലേത് ഗോത്രപ്രശ്നമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചിലർ വർഗീയപ്രശ്നമായി ചിത്രീകരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
മോദിയുടെ ഗാരന്റിയിൽ ബിജെപി സഖ്യം കഴിഞ്ഞ 2 തവണത്തെക്കാൾ മികച്ച വിജയം ഇത്തവണ നേടുമെന്നും അമിത് ഷാ പറയുന്നു,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്