വീട്ടുജോലിക്കാരിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; 'ദുരന്ധർ' സിനിമാ താരം അറസ്റ്റിൽ

JANUARY 26, 2026, 3:35 AM

മുംബൈ: വീട്ടുജോലിക്കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ 'ദുരന്ധർ' സിനിമാ താരം അറസ്റ്റിൽ. മുംബൈ സ്വദേശി നദീം ഖാൻ ആണ് പിടിയിലായത്.

41കാരിയുടെ പരാതിയിലാണ് പൊലീസ് നടപടി. പല സിനിമാതാരങ്ങളുടെയും വീടുകളിൽ ജോലി ചെയ്തിട്ടുള്ള പരാതിക്കാരി, വർഷങ്ങൾക്ക് മുമ്പാണ് നദീം ഖാനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും അടുത്തു. ഇതോടെ, തന്നെ വിവാഹം ചെയ്യാമെന്ന് വാ​ഗ്ദാനം നൽകുകയും മൽവാനിയിലെ തന്റെ വീട്ടിലും നടന്റെ വെർസോവയിലെ വീട്ടിലുംവച്ച് പലപ്പോഴായി ബലാത്സം​ഗം ചെയ്തെന്നുമാണ് യുവതിയുടെ പരാതി.

10 വർഷത്തോളം ഇത്തരത്തിൽ പീ‍‍ഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് ഇയാൾ വിവാഹ വാ​ഗ്ദാനത്തിൽ പിന്മാറിയെന്നും ഇതോടെയാണ് താൻ വെർസോവ പൊലീസിൽ പരാതി നൽകിയതെന്നും യുവതി വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam