ബെംഗളൂരു: സിനിമാ ഷൂട്ടിങ്ങിനെന്ന പേരിൽ നടിയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തതിനും, ലൈംഗികമായി പീഡിപ്പിച്ചതിനും സംവിധായകനും നടനുമായ ഹേമന്ദ് കുമാറിനെ അറസ്റ്റ് ചെയ്തു.
കർണാടകയിലെ ടെലിവിഷൻ അഭിനേതാവായ യുവനടിയുടെ പരാതിയിൽ രാജാജി നഗർ പൊലീസാണ് സംവിധായകനും നിർമാതാവും കൂടിയായ നടൻ ബി.ഐ ഹേമന്ദ് കുമാറിനെ പിടികൂടിയത്.
ലൈംഗിക പീഡനം, വഞ്ചനാ കുറ്റം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിന് പുറമെ സെൻസർ ബോർഡിൻ്റെ അനുമതിയില്ലാതെ, സിനിമയുടെ എഡിറ്റ് ചെയ്തതും സെൻസർ ചെയ്യാത്തതുമായ അശ്ലീലരംഗങ്ങളുടെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ഈ വീഡിയോക്ക് ഒപ്പം നടിയുടെ സ്വകാര്യ വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് പരസ്യമായി അപകീർത്തിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നുണ്ട്. നടനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്