2070-ഓടെ ഇന്ത്യയുടെ ലക്ഷ്യം 'നെറ്റ് സീറോ എമിഷൻ'; ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി

JUNE 15, 2024, 8:40 AM

ഡൽഹി: 2070-ഓടെ ഇന്ത്യ 'നെറ്റ് സീറോ എമിഷൻ' ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ  കണ്‍വെൻഷന്റെ (യുഎൻഎഫ്‌സിസിസി) കക്ഷിസമ്മേളനത്തില്‍ (സിപിഒ) നടത്തിയ പ്രതിജ്ഞാബദ്ധത പാലിക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. 

2030ഓടെ കാർബൺ പുറന്തള്ളൽ ഒരു ബില്യൺ ടൺ കുറയ്ക്കാനാണ് ലോകരാജ്യങ്ങളുടെ ശ്രമം. ഇക്കാലയളവിൽ  കാർബൺ തീവ്രത 45 ശതമാനത്തിൽ താഴെയാക്കാനും 2070ഓടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യം കൈവരിക്കാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ലക്ഷ്യത്തിലേക്ക് ഇന്ത്യ പടിപടിയായി മുന്നേറുകയാണെന്നും പ്രധാനമന്ത്രി ജി 7 വേദിയില്‍‌ പറഞ്ഞു. ഇതിനായി 'മിഷൻ ലൈഫ്' അഥവാ ലൈഫ്സ്റ്റൈല്‍ ഫോർ എൻവയോണ്‍മെൻ്റ് ആരംഭിക്കുന്നതിന് പുറമേ "ഏക് പെദ് മാ കേ നാം" (അമ്മയുടെ പേരില്‍ ഒരു മരം) പദ്ധതി ആരംഭിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam