വിജയ്‌യുടെ വീട്ടില്‍ സുരക്ഷാവീഴ്ച; വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ്

SEPTEMBER 19, 2025, 3:55 AM

ചെന്നൈ: നടനും ടിവികെ വിജയ്‌യുടെ വീട്ടില്‍ സുരക്ഷാ വീഴ്ച. വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ്.

വിജയ്‌യുടെ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ നീലങ്കാരൈയിലെ വീട്ടിലാണ് മാനസിക ബുദ്ധിമുട്ട് നേരിടുന്ന യുവാവ് എത്തിയത്. വീടിന്റെ ടെറസിലേക്കാണ് യുവാവ് കയറിയത്.

യുവാവിനെ സുരക്ഷിതമായി സ്ഥലത്ത് നിന്ന് മാറ്റിയെന്നും മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് മനസിലാക്കിയതിനാല്‍ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം അതീവ സുരക്ഷ ഭേദിച്ച് എങ്ങനെയാണ് യുവാവിന് കടക്കാനായതെന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. സിആര്‍പിഎഫ് അടക്കം സുരക്ഷയ്ക്കുള്ള വിജയ്ക്ക് ആഭ്യന്തര മന്ത്രാലയം വൈ കാറ്റഗറി സുരക്ഷയാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ യുവാവ് കയറിയതില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam