പാലക്കാട്: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. പാലക്കാട് കാഞ്ഞിരപ്പുഴ വർമംകോട് അബ്ദുൽ സമദ് -ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
അതേസമയം ഗുൽമാർഗിലെ വനമേഖലയിൽ ആണ് യുവാവിന്റെ മൃതദ്ദേഹം കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ മാസം 13നാണ് മുഹമ്മദ് ഷാനിബ് വീട്ടിൽ നിന്ന് പോയത്. മൃതദേഹം കണ്ടെത്തിയ വിവരം ഗുൽമാർഗ് പൊലീസ് കുടുംബത്തെ അറിയിച്ചു.
മൃഗങ്ങള്‍ ആക്രമിച്ചതിന്‍റെ പരിക്കുകള്‍ യുവാവിന്റെ ശരീരഭാഗങ്ങളിലുണ്ടെന്ന് ഗുൽമാർഗ് പൊലീസ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്