21 ദിവസത്തെ പരോളിന് അപേക്ഷിച്ച് വിവാദ ആൾദൈവം ഗുർമീത് റാം റഹീം

JUNE 14, 2024, 8:42 PM

ന്യൂഡൽഹി: ബലാത്സംഗക്കേസ് പ്രതിയും വിവാദ ആൾദൈവവുമായ ഗുർമീത് റാം റഹീം പരോൾ ആവശ്യപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകി. 

ജനുവരിയിൽ 50 ദിവസത്തെ പരോൾ അനുവദിച്ചതിന് പിന്നാലെയാണ്  വീണ്ടും പുതിയ പരോളിന് അപേക്ഷിച്ചിരിക്കുന്നത്.  ദേര സച്ചാ സൗദയുടെ ആതിഥേയത്വത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പരോൾ വേണമെന്ന് റാം റഹീം പുതിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പത്ത് മാസത്തിനിടെ ഏഴുതവണയും റാം റഹിമിന് പരോൾ അനുവദിച്ചിരുന്നു. ഇയാളുടെ ഹർജി അംഗീകരിച്ച ഹൈക്കോടതി ഹരിയാന സർക്കാരിനും സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിക്കും (എസ്ജിപിസി) നോട്ടീസ് അയച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ജൂലൈ രണ്ടിനകം മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു. 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ട കുറ്റവാളിക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെക്കുറിച്ച് നേരത്തെ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam