സഹപാഠിയെ പത്താം ക്ലാസ് വിദ്യാർത്ഥികൾ കുത്തി പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം ഉണ്ടായത്. എഴുത്തു പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചു തന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം ഉണ്ടായത്.
മൂന്ന് കുട്ടികൾ ചേർന്ന് സഹപാഠിയെ മർദിച്ച ശേഷം കുത്തി വീഴ്ത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. എസ്എസ്സി പരീക്ഷയ്ക്ക് ഉത്തരക്കടലാസ് നോക്കി കോപ്പിയടിക്കാൻ വിദ്യാർത്ഥി സമ്മതിച്ചില്ല. ഇതിൽ പ്രകോപിതരായ സഹപാഠികൾ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമല്ല എന്നാണ് പുറത്തു വരുന്ന വിവരം. മാതാപിതാക്കളുടെ പരാതിയിൽ ശാന്തി നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി
ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
പുതുച്ചേരി സർക്കാർ ജനഹിതത്തെ പ്രതിനിധീകരിക്കുന്നില്ല, അഴിമതിയിൽ മുങ്ങിയ ഭരണമെന്ന് രാഹുൽ ഗാന്ധി