വിചാരണ കോടതികൾ വധശിക്ഷ വിധിക്കുന്നതിൽ 28 ശതമാനം ഇടിവ് 

FEBRUARY 13, 2024, 3:42 PM

ഡൽഹി: രാജ്യത്തെ വിചാരണ കോടതികൾ വധശിക്ഷ വിധിക്കുന്നതിൽ  കുറവുണ്ടായതായി റിപ്പോർട്ട്. 2022-നെ അപേക്ഷിച്ച് 2023-ലെ വധശിക്ഷകൾ  28 ശതമാനം കുറഞ്ഞതായാണ് റിപോർട്ടുകൾ.

ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി നടത്തിയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടായ പ്രോജക്ട് 39 എയിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിൽ എങ്ങനെയാണ് വധശിക്ഷ നടപ്പാക്കുന്നത് എന്നതുൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ പ്രോജക്ട് 39 എയിൽ അടങ്ങിയിരിക്കുന്നു.

2023ൽ മാത്രം 561 പേർക്ക് വധശിക്ഷ വിധിച്ചു. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ 488 പേരുടെ കാര്യത്തിൽ അപ്പീലിൽ തീരുമാനമായിട്ടില്ല. 2020-ന് ശേഷം, അപ്പീൽ കോടതികൾ ഏറ്റവും കുറഞ്ഞ വധശിക്ഷ ശരിവെച്ചതും 2023-ലാണ്.

vachakam
vachakam
vachakam

സുപ്രീം കോടതി

2023ൽ ഒരു വധശിക്ഷ പോലും സുപ്രീം കോടതി ശരിവച്ചിട്ടില്ല. അതേസമയം, അഞ്ച് അപ്പീലുകളിലായി ആറ് തടവുകാരെ വെറുതെവിട്ടു. രണ്ട് കേസുകൾ വിചാരണക്കോടതിയിലേക്കും ഹൈക്കോടതിയിലേക്കും മാറ്റി. മൂന്ന് വധശിക്ഷകൾ ജീവപര്യന്തമാക്കി മാറ്റി. കുറ്റകൃത്യം നടക്കുമ്പോൾ 18 വയസ്സിന് താഴെയുള്ളവരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് കുറ്റവാളികളെ ജയിൽ മോചിതരാക്കി.

ഹൈക്കോടതികൾ

vachakam
vachakam
vachakam

വിചാരണക്കോടതികൾ വിധിച്ച വധശിക്ഷകളിൽ ഒന്ന് മാത്രമാണ് 2023ൽ ഹൈക്കോടതി ശരിവെച്ചത്. അതിനിടെ, 36 വധശിക്ഷകൾ ജീവപര്യന്തമായി ഇളവ് ചെയ്തു. ഇതിനുപുറമെ വധശിക്ഷ നേരിട്ടിരുന്ന 36 പേരെ വെറുതെവിട്ടു. മുൻവർഷത്തെ അപേക്ഷിച്ച് 2023ൽ തീർപ്പാക്കിയ കേസുകളിൽ 23 ശതമാനം കുറവുണ്ടായി. 2022ൽ 101 കേസുകൾ തീർപ്പാക്കി. 2023ൽ അത് 78 ആയി കുറഞ്ഞു.

വിചാരണ കോടതികള്‍

2022ല്‍ രാജ്യത്തെ സെഷന്‍സ് കോടതികള്‍ 167 വധശിക്ഷകളാണ് വിധിച്ചത്. 2023ല്‍ ഇത് 120 ആയി ചുരുങ്ങി. ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ വിധിച്ചിട്ടുള്ളത് ഉത്തർ പ്രദേശിലെ വിചാരണ കോടതികളാണ് (33). ഝാർഖണ്ഡ് (12), ഗുജറാത്ത്, ഹരിയാന, മധ്യ പ്രദേശ് (10), ഡല്‍ഹി (3) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍.

vachakam
vachakam
vachakam

ഹിമാചല്‍ പ്രദേശ്, മണിപൂർ, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിചാരണ കോടതികള്‍ ഒരു വധശിക്ഷ പോലും വിധിച്ചിട്ടില്ല. വധശിക്ഷ വിധിച്ചിട്ടുള്ള 120 കേസുകളില്‍ 64 എണ്ണവും ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട കൊലപാതകങ്ങളാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam