ലഖ്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ മരണം. നിരവധി കേസുകളിൽ പ്രതിയായ മെഹ്താബിനെ പോലീസ് വെടിവച്ചു കൊന്നു. മുസാഫർനഗറിൽ നടന്ന വെടിവയ്പിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.
കൊല്ലപ്പെട്ട മെഹ്താബ് 18 കേസുകളിൽ പ്രതിയായിരുന്നു. അയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മുസാഫർനഗറിൽ ഇന്നലെ നടത്തിയ തിരച്ചിലിൽ മെഹ്താബിനെയും കൂട്ടാളിയെയും പോലീസ് കണ്ടെത്തി. പിന്നീട് അവർ പോലീസിനു നേരെ വെടിയുതിർത്തു. തുടർന്ന് പോലീസ് തിരിച്ചു വെടിവെക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്