ആരോഗ്യപരമായ കാരണങ്ങളാലോ ശരീരഭാരം കുറയ്ക്കുന്നതിനാലോ കഴിഞ്ഞ കുറച്ച് നാളുകളായി ഷുഗര്‍കട്ട് ട്രെൻഡിംഗ് ആണ്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന്, പ്രത്യേകിച്ച് സംസ്കരിച്ച പഞ്ചസാരയിൽ നിന്നും വെളുത്ത പഞ്ചസാരയിൽ നിന്നും പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുന്നതിന് നിരവധി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ നിങ്ങൾ പഞ്ചസാര ഉപേക്ഷിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഷുഗര്‍ കട്ട് എടുക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ
ഷുഗര്‍ കട്ട് അഥവാ പഞ്ചസാര ഉപേക്ഷിക്കുക എന്നാൽ എല്ലാ കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കുക എന്നല്ല. മറിച്ച് ടേബിൾ ഷുഗർ, ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ്, തേൻ പോലുള്ള പ്രകൃതിദത്ത മധുരം എന്നിവ പോലുള്ള പഞ്ചസാര ഒഴിവാക്കുക എന്നാണെന്നാണ് ഡൽഹിയിലെ സികെ ബിർള ഹോസ്പിറ്റലിന്റെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. മനീഷ അറോറ പറയുന്നത്.
പഞ്ചസാര ഉപേക്ഷിക്കുമ്പോൾ ശരീരം പലവിധത്തിൽ പ്രതികരിച്ചേക്കാം. തലവേദന, ക്ഷീണം, ക്ഷോഭം, മധുരപലഹാരങ്ങളോടുള്ള തീവ്രമായ ആസക്തി എന്നിവയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. കാരണം തലച്ചോറ് പഞ്ചസാരയെ ദ്രുത ഊർജ്ജ സ്രോതസ്സായി ഉപയോഗിക്കുന്നു.
അതിനാൽ, ഒരു പുതിയ ശീലം രൂപപ്പെടുത്താൻ സാധാരണയായി 21 മുതൽ 66 ദിവസം വരെ എടുക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. പഞ്ചസാര ഒഴിവാക്കിത്തുടങ്ങുന്ന ആദ്യ ദിവസങ്ങളിൽ പഞ്ചസാരയോടുള്ള ആസക്തി വളരെ കൂടുതലായിരിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. മാനസികമായ അസ്വസ്ഥതകളും ഉണ്ടായേക്കാം. എന്നാൽ ശരീരം ഇതിനോട് പൊരുത്തപ്പെടുന്നതിനനുസരിച്ച് സ്ഥിതി മാറുമെന്നും വിദഗ്ദർ ഉറപ്പ് നൽകുന്നു.
പഞ്ചസാര ഒഴിവാക്കുന്നതിന്റെ ഗുണങ്ങൾ
90 ദിവസത്തേക്ക് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുന്നതിന് നിരവധി ഗുണങ്ങളുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. ഇത് "മൈക്രോബയോം ബാലൻസ് മെച്ചപ്പെടുത്തുകയും, ചർമ്മത്തെ തിളക്കമുള്ളതാക്കുകയും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും, പല്ല് നശിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
മാനസികാവസ്ഥ കൂടുതൽ സന്തുലിതമാകുകയും നിങ്ങൾ കൂടുതൽ ഊർജ സ്വലരാവുകയും ചെയ്യും. പഞ്ചസാര ഒഴിവാക്കി തുടങ്ങിയ ആദ്യ ആഴ്ചകളിൽ തന്നെ മെച്ചപ്പെട്ട ദഹനം ലഭിക്കും. മെച്ചപ്പെട്ട ഉറക്കവും ഇതിലൂടെ ലഭിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
കാലക്രമേണ, നിങ്ങളുടെ നാവിലെ രുചി മുകുളങ്ങൾ പുനഃക്രമീകരിക്കപ്പെടുകയും പഴങ്ങൾ പോലുള്ള പ്രകൃതിദത്ത ഭക്ഷണങ്ങളുടെ രുചി കൂടുതൽ പ്രിയപ്പെട്ടതാക്കുകയും ചെയ്യും. 90 ദിവസങ്ങൾ കഴിയുന്നതോടെ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഫാറ്റി ലിവർ തുടങ്ങിയ അവസ്ഥകൾക്കുള്ള സാധ്യത കുറ്ക്കുമെന്നും വിദഗ്ദർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്