മാനസികാരോഗ്യം പ്രധാനം ! ഹാപ്പി ഹോർമോൺ കൂട്ടാൻ ഇതൊക്കെ കഴിക്കൂ 

JULY 1, 2025, 3:46 AM

ആരോഗ്യം നിലനിർത്താൻ ശരീരം ശ്രദ്ധിച്ചാൽ മാത്രം പോരാ. മാനസികാരോഗ്യവും പരിഗണിക്കണം. തിരക്കേറിയ ജീവിതത്തിനിടയിൽ, ആശങ്കകളിലൂടെയും, ഗൗരവമേറിയ ചിന്തകളിലൂടെയും, ചർച്ചകളിലൂടെയും കടന്നുപോകുമ്പോൾ, സന്തോഷവാനായിരിക്കാൻ മറക്കരുത്.  മാനസികമായ സന്തോഷം അത് തരുന്നത് ഹാപ്പി ഹോർമോണുകളാണ്. ജീവിത ശൈലിയും, ചില പ്രത്യേക സംഭവങ്ങളും, യാത്രകളും, രസകരമായ സംസാരങ്ങളും, അനുഭവങ്ങളുമെല്ലാം സന്തോഷം തരും. അതിനു പുറമെ നമ്മുടെ ശരീരത്തിലെ ഹാപ്പി ഹോർമോണുകളെ കൂടുതൽ സജീവമാക്കാൻ ഭക്ഷണത്തിലൂടെയും സാധിക്കും. 

ഡോപാമൈൻ, സെറോടോണിൻ, ഓക്‌സിടോസിൻ, എൻഡോർഫിനുകൾ തുടങ്ങിയവയാണ് ഹാപ്പി ഹോർമോണുകൾ എന്നറിയപ്പെടുന്നത്.ചില ഭക്ഷണങ്ങൾ സെറാടോണിൻ കൂട്ടാൻ സഹായിക്കും.

ചോക്ലേറ്റുകൾ 

vachakam
vachakam
vachakam

ചോക്ലേറ്റുകൾ പലരുടെയും പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ്. ഡാർക്ക് ചോക്ലേറ്റുകൾക്ക് ഇത്രയധികം ആരാധകരുണ്ടോ എന്ന് സംശയമുണ്ട്. മധുരവും അല്പം കയ്പ്പും കലർന്നതിനാൽ പലരും ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കാൻ മടിക്കുന്നു.

ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ആനന്ദവും സന്തോഷവും നൽകുകയും ചെയ്യുന്നു. ട്രിപ്റ്റോഫാൻ, തിയോബ്രോമിൻ, ഫെനിലലനൈൻ തുടങ്ങിയ ഹാപ്പി ഹോർമോണുകളെ സജീവമാക്കുന്ന ഘടകങ്ങൾ ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്നു.

കാപ്പി

vachakam
vachakam
vachakam

കാപ്പി നല്ലൊരു പാനീയമാണ്. കാപ്പിയിലെ കഫീൻ ന്യൂറോ ട്രാൻസ്മിറ്റർ ഡോപാമൈനിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് ജാഗ്രത, ശ്രദ്ധ, മാനസികാവസ്ഥ എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കും. അമിതമായ കഫീൻ ഉപഭോഗം പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. തേങ്ങ ഇടത്തരം ചെയിൻ ട്രൈഗ്ലിസറൈഡുകളുടെ ഉറവിടമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ തേങ്ങയും തേങ്ങാപ്പാലും കഴിക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

മത്സ്യം 

ഇനി മത്സ്യം കഴിക്കാൻ താൽപ്പര്യമുള്ളവർക്ക് സാൽമൺ മത്സ്യം തെരഞ്ഞെടുക്കാം. ഇപിഎ, ഡിഎച്ച്എ,ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയവയെ ഉത്തേജിപ്പിക്കാൻ ഇവയിലൂടെ കഴിയും. വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയ കൂൺ കഴിക്കുന്നതും മാനസികാവസ്ഥയെ മെച്ചപ്പെടുത്തും. ആന്റീഡിപ്രസന്റ് ഗുണങ്ങളുള്ള വിഭവമാണ് കൂൺ.

vachakam
vachakam
vachakam

വാഴപ്പഴം

പഴങ്ങളിൽ വാഴപ്പഴം, ബെറിപ്പഴങ്ങൾ, അവക്കാഡോ എന്നിവയാണ് ഉത്തമം. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന് അമിനോ അസിഡ് ശരീരത്തിൽ സെറാടോണിൻ ഉൽപാദിപ്പിക്കും.

അവക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ബി എന്നിവ സ്ത്രീകളിൽ ഉത്കണ്ഠ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ബെറിപ്പഴങ്ങൾ വിഷാദരോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam