പുകയിലയുടെയും കഞ്ചാവിന്റെയും ഉപയോഗത്തിലെ വർദ്ധനവ് മൂലം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഹൃദ്രോഗ മരണങ്ങൾ 50 ശതമാനം വരെ വർദ്ധിക്കുമെന്ന് പഠനം.
യുഎസിലെ സൊസൈറ്റി ഫോർ കാർഡിയോവാസ്കുലർ ആൻജിയോഗ്രാഫി ആൻഡ് ഇന്റർവെൻഷൻസ് (SCAI) അവതരിപ്പിച്ച പഠനങ്ങളിലാണ് കണ്ടെത്തൽ. വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ ഒരു സംഘമാണ് പഠനം നടത്തിയത്.
അതേസമയം, യുഎസിലെ സിനായ് ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കഞ്ചാവ് ഉപയോഗിക്കുന്നവരിൽ ഹൃദയ സംബന്ധമായ പല പ്രശ്നങ്ങൾക്കും സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
കഞ്ചാവ് ഉപയോഗിക്കുന്നവരിൽ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്. കൂടാതെ, ഇവരിൽ കാർഡിയോജെനിക് ഷോക്ക് ഉണ്ടാകാനുള്ള സാധ്യത 27 ശതമാനം കൂടുതലാണെന്നും കണ്ടെത്തലുണ്ട്.
2030 ആകുമ്പോഴേക്കും പുകയില ഉപയോഗം മൂലമുള്ള ഹൃദ്രോഗ മരണങ്ങളിൽ 43.7 ശതമാനം വരെ വർദ്ധനവുണ്ടാകുമെന്ന് പഠനം പറയുന്നു. സ്ത്രീകൾക്ക് മരണനിരക്ക് കുറവാണെങ്കിലും, പുരുഷന്മാർക്ക് റിപ്പോർട്ട് ആശങ്കാജനകമാണ്. 1999 നും 2020 നും ഇടയിൽ 25 വയസും അതിൽ കൂടുതലുമുള്ള ആളുകളെ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്