ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും പ്രോട്ടീൻ അത്യാവശ്യമാണ്. പേശികളുടെ വളർച്ചയ്ക്കും അസ്ഥികളുടെ ആരോഗ്യത്തിനും ഇത് പ്രധാനമാണ്. പ്രോട്ടീൻ ലഭിക്കാൻ പലരും മാംസം, പാലുൽപ്പന്നങ്ങൾ, പയർവർഗ്ഗങ്ങൾ മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.
എന്നിരുന്നാലും, ചില പഴങ്ങളിൽ നിന്ന് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കും. പ്രോട്ടീൻ ലഭിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങൾ നമുക്ക് പരിചയപ്പെടാം.
1. പേരക്ക
പേരക്കയിൽ നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ മുതലായവ ധാരാളമുണ്ട്. കൂടാതെ,പേരക്ക പ്രോട്ടീൻ സമ്പുഷ്ടമായ ഒരു പഴമാണ്. അതിനാൽ, പ്രോട്ടീൻ ലഭിക്കാൻ നിങ്ങൾക്ക് ഇവ കഴിക്കാം. പേരക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
2. അവോക്കാഡോ
100 ഗ്രാം അവോക്കാഡോയിൽ രണ്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു.
3. ചക്ക
100 ഗ്രാം ചക്കയിൽ 1.7 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയിൽ നാരുകൾ, വിറ്റാമിൻ ബി 6, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
4. ആപ്രിക്കോട്ട്
100 ഗ്രാം ആപ്രിക്കോട്ടിൽ 1.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
5. ഓറഞ്ച്
വിറ്റാമിൻ സിക്ക് പുറമേ, ഓറഞ്ചിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഓറഞ്ചിൽ 1.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ, അവയിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
6. വാഴപ്പഴം
പൊട്ടാസ്യത്തിന് പുറമേ, വാഴപ്പഴത്തിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം വാഴപ്പഴത്തിൽ 1.1 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
7. കിവി
100 ഗ്രാം കിവിയിൽ 1.1 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കിവിയിൽ വിറ്റാമിൻ സി, കെ, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്.
8. ചെറി
ഒരു കപ്പ് ചെറിയിൽ 1.6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്