ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 3758 ആയി ഉയർന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം കേരളത്തിൽ നിലവിൽ 1400 കൊവിഡ് രോഗികളാണുള്ളത് എന്നാണ് കണക്കുകൾ. 506 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1360 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലും കർണാടകയിലുമാണ് കൊവിഡ് മരണങ്ങളുണ്ടായത്. 24 വയസുള്ള യുവതിയാണ് കൊവിഡ് ബാധയേറ്റ് കേരളത്തിൽ മരണപ്പെട്ടത്. ഇവർക്ക് കരൾ രോഗവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കർണാടകയിൽ 63 വയസുള്ളയാളാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ഇയാൾക്ക് ടിബിയും മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായും ആരോഗ്യമന്ത്രാലയും അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മനസ്സ് കൊടുക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; പ്രണയത്തിലും സൗഹൃദത്തിലും പരാജയപ്പെടാതിരിക്കാൻ പത്ത്
കൊളസ്ട്രോൾ മരുന്നുകൾ വൃക്കകളെ തകർക്കുമോ? ലക്ഷക്കണക്കിന് ആളുകളിൽ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ലോകത്തെ വിറപ്പിക്കാൻ കോവിഡിന്റെ പുതിയ വകഭേദം 'സിക്കാഡ'; അതിവേഗം പടരുന്നു, ഇന്ത്യയും ജാഗ്രതയിൽ
സ്ഥിരമായ ജോലി ഇനി പഴങ്കഥ; എഐ യുഗത്തിൽ കരിയർ മാറ്റാൻ സിഗ് സാഗ്