സ്ട്രെസിന്റെ കാരണക്കാരൻ!  'കോർട്ടിസോൾ' കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇതാ

JULY 9, 2025, 12:08 AM

 'സ്ട്രെസ് ഹോർമോൺ' എന്ന് വിളിക്കപ്പെടുന്ന കോർട്ടിസോളിന്റെ അളവ് അമിതമായാലും പ്രശ്നമാണ്.  കോർട്ടിസോൾ ശരീരത്തിൽ കൂടുന്നത് മൂലം പലപ്പോഴും വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ഉണ്ടാകാം. അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഒരു നിർണായക ഹോർമോണാണ് കോർട്ടിസോൾ. ഉപാപചയം, രോഗപ്രതിരോധ പ്രതികരണം, രക്തസമ്മർദ്ദം എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ഉയർന്ന കോർട്ടിസോളിൻ്റെ അളവ് പലപ്പോഴും വിട്ടുമാറാത്ത മാനസിക സമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു.

 മഗ്നീഷ്യം, ഫോളേറ്റ്, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കോർട്ടിസോൾ ഉൽപാദനം കുറയ്ക്കാൻ സഹായിക്കും.

കോർട്ടിസോളിന്റെ അളവ് കൂടിയാൽ വർദ്ധിച്ച വിശപ്പും മെറ്റബോളിസവും ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. സ്ത്രീകളിലെ ഉയർന്ന കോർട്ടിസോളിൻ്റെ അളവ് ഉത്കണ്ഠയുമായി ബന്ധപ്പെട്ട ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും അമിതവണ്ണവുമായി ബന്ധപ്പെട്ട ഉപാപചയ അസ്വസ്ഥതകൾക്കും കാരണമായേക്കാം. വിട്ടുമാറാത്ത സമ്മർദ്ദം രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും. ഇത് അണുബാധകൾക്കും രോഗങ്ങൾക്കും കാരണമാകും. ഉയർന്ന കോർട്ടിസോളിൻ്റെ അളവ് ഉറക്കത്തെ തടസ്സപ്പെടുത്തും. ഇത് ഉറക്കമില്ലായ്മയിലേക്കും ക്ഷീണത്തിലേക്കും നയിക്കുന്നു. ഉയർന്ന കോർട്ടിസോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.

vachakam
vachakam
vachakam

1. ഇലക്കറികൾ

മഗ്നീഷ്യം, ഫോളേറ്റ്, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കോർട്ടിസോൾ ഉൽപാദനം കുറയ്ക്കാൻ സഹായിക്കും. 

2. ഡാർക്ക് ചോക്ലേറ്റ്

vachakam
vachakam
vachakam

ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.

3. ഗ്രീൻ ടീ

ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നതും കോർട്ടിസോൾ കുറച്ച്, സ്ട്രെസിനെ നിയന്ത്രിക്കാൻ സഹായിക്കും.

vachakam
vachakam
vachakam

4. സാൽമൺ ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് സാൽമൺ ഫിഷ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ഉത്കണ്ഠയും മാനസിക സമ്മർദ്ദവുമൊക്കെ കുറയ്ക്കാൻ സഹായിക്കും.

5. അവക്കാഡോ

പൊട്ടാസ്യം, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ അവക്കാഡോ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.

6. പയറുവർഗങ്ങൾ

നാരുകൾ, മഗ്നീഷ്യം, ബി വിറ്റാമിനുകൾ തുടങ്ങിയവ അടങ്ങിയ പയറുവർഗങ്ങൾ കഴിക്കുന്നതും കോർട്ടിസോൾ ഉൽപാദനം കുറയ്ക്കാൻ സഹായിക്കും.

7. ബെറി പഴങ്ങൾ

ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ബെറി പഴങ്ങൾ കഴിക്കുന്നതും കോർട്ടിസോൾ ഉൽപാദനം കുറയ്ക്കാനും സ്ട്രെസ് നിയന്ത്രിക്കാനും സഹായിക്കും.

8. നട്സ്

ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, ബി വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയ നട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും കോർട്ടിസോളും സ്ട്രെസും കുറയ്ക്കാൻ സഹായിക്കും.

9. മുട്ട

പ്രോട്ടീൻ, കോളിൻ തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നതും കോർട്ടിസോൾ കുറയ്ക്കാനും സ്ട്രെസ് നിയന്ത്രിക്കാനും സഹായിക്കും.

10. ചിയാ സീഡ്

ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബർ തുടങ്ങിയവ അടങ്ങിയ ചിയാ സീഡ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും കോർട്ടിസോളും സ്ട്രെസും കുറയ്ക്കാൻ സഹായിക്കും.




വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam