മോസ്കോ ക്രോക്കസ് സിറ്റിയിൽ ആക്രമണം നടത്തിയത്  ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് വിശ്വസിക്കാതെ റഷ്യ; റഷ്യയ്ക്ക് സംശയം ഈ രാജ്യത്തെ 

MARCH 28, 2024, 6:49 AM

മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ 140 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. എന്നാൽ ആക്രമത്തിൽ ഐഎസിന്റെ  പങ്കാളിത്തത്തെക്കുറിച്ച് റഷ്യൻ വിദേശകാര്യ മന്ത്രാലയം സംശയം പ്രകടിപ്പിക്കുന്നു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. 

രണ്ട് പതിറ്റാണ്ടിനിടെ റഷ്യൻ മണ്ണിൽ നടന്ന ഏറ്റവും മാരകമായ ആക്രമണത്തെ അടയാളപ്പെടുത്തുന്ന ഇത്തരമൊരു കൂട്ടക്കൊല നടത്താൻ ഇസ്ലാമിക് സ്റ്റേറ്റിന് കഴിയുമെന്ന് വിശ്വസിക്കാൻ വളരെ പ്രയാസമാണെന്ന് വക്താവ് മരിയ സഖരോവ ബുധനാഴ്ച സംശയം പ്രകടിപ്പിച്ചു.

അതേസമയം പാശ്ചാത്യ ശക്തികളുടെ പിന്തുണയുള്ള ഉക്രെയ്‌നാണ് ഈ ദുരന്തത്തിന് പിന്നിലെന്ന് സംശയത്തിൻ്റെ മറവിൽ തെളിവുകൾ നൽകാതെ സഖരോവ പറഞ്ഞു. "പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സംശയങ്ങൾ ഒഴിവാക്കാൻ, അവർക്ക് അടിയന്തിരമായി എന്തെങ്കിലും ചെയേണ്ടതുണ്ട്, അതിനാൽ അവർ ഐഎസിന്റെ സഹായം തേടി" എന്നാണ് അവർ പറഞ്ഞത്.

vachakam
vachakam
vachakam

അതേസമയം ഈ ആശയക്കുഴപ്പം നിറഞ്ഞ അവകാശവാദങ്ങൾക്കിടയിൽ, ഈ കുറ്റപ്പെടുത്തലുകൾ അരങ്ങേറുന്നത് അന്താരാഷ്ട്ര സമൂഹം നിരീക്ഷിക്കുന്നുണ്ട്. റഷ്യയുടെ എഫ്എസ്ബി സുരക്ഷാ ഏജൻസിയുടെ ഡയറക്ടർ ഉക്രെയ്നെ മാത്രമല്ല, യുഎസിനെയും ബ്രിട്ടനെയും ഈ ഭയാനകമായ സംഭവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ഈ കാര്യത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ "തീർത്തും അസംബന്ധം" എന്ന് ആണ് വിശേഷിപ്പിച്ചത്.

അതേസമയം മോസ്കോയിലെ തെരുവുകളിലെ ജനങ്ങൾ വ്യത്യസ്തമായ സ്വരത്തിൽ ആണ് വിഷയത്തിൽ പ്രതികരിക്കുന്നത്. ദുരന്തത്തെത്തുടർന്ന് പലരും സ്വന്തം സുരക്ഷാ സേവനങ്ങളുടെ സമഗ്രതയെ ചോദ്യം ചെയ്തു.

മോസ്‌കോയുടെ ആരോപണങ്ങൾക്ക് മറുപടിയായി, ആക്രമണത്തിൻ്റെ ഏക ഉത്തരവാദിത്തം ഐഎസിനാണെന്ന് വൈറ്റ് ഹൗസ് വീണ്ടും സ്ഥിരീകരിച്ചു.  ഉക്രേനിയൻ പങ്കാളിത്തം നിഷേധിക്കുകയും ചെയ്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam