അബുദാബി: പശ്ചിമേഷ്യന്‍ യുദ്ധഭീതിയെ തുടര്‍ന്ന് പൗരന്മാര്‍ക്ക് ഇറാന്‍, ലബനന്‍, ഇറാഖ് എന്നി രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. നിലവില്‍ ഈ രാജ്യങ്ങളിലുള്ള എല്ലാ യുഎഇ പൗരന്മാരും ഉടന്‍ യുഎഇയിലേക്ക് മടങ്ങണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തങ്ങളുടെ പൗരന്മാരുടെ ക്ഷേമത്തിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് യാത്ര വിലക്കെന്ന് യുഎഇ അറിയിച്ചു. ഇറാന്‍, ലെബനന്‍, ഇറാഖ് എന്നിവിടങ്ങളിലെ യുഎഇ പൗരന്മാര്‍ +971 800 44444 എന്ന നമ്പറില്‍ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പൗരന്മാരെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
