അങ്കാറ: തുർക്കിയില്‍ പ്രസിഡന്‍റ് എർദോഗന്‍റെ രാഷ്‌ട്രീയ എതിരാളിയും ഇസ്താംബൂള്‍ മേയറുമായ ഇക്രം ഇമാമൊഗ്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മതേതര റിപബ്ലിക്കൻ പീപ്പിള്‍സ് പാർട്ടിയുടെ (സിഎച്ച്‌പി) നേതാവായ ഇമാമൊഗ്ലു ക്രിമിനല്‍ സംഘടനയ്ക്കു നേതൃത്വം നല്കിയെന്നാണ് ആരോപണം.
സിഎച്ച്‌പിയുടെ പ്രസിഡൻഷല്‍ സ്ഥാനാർഥിയായി ഇമാമൊഗ്ലുവിനെ ഞായറാഴ്ച തെരഞ്ഞെടുക്കാനിരിക്കേയാണ് എർദോഗൻ സർക്കാരില്‍നിന്ന് അപ്രതീക്ഷിത നീക്കങ്ങളുണ്ടായത്.
നേരത്തേ അദ്ദേഹത്തിന്‍റെ ബിരുദത്തിന് സാധുതയില്ലെന്ന് ഇസ്താംബൂള്‍ യൂണിവേഴ്സിറ്റി അറിയിച്ചിരുന്നു. തുർക്കിയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവർക്ക് ഉന്നതവിദ്യാഭ്യാസം നിർബന്ധമാണ്.
22 വർഷമായി തുർക്കി ഭരിക്കുന്ന എർദോഗൻ രാഷ്‌ട്രീയ എതിരാളികളെ അടിച്ചമർത്തുകയാണെന്ന ആരോപണം ശക്തമാണ്. രാഷ്‌ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും അടക്കം നൂറിലധികം പേരാണ് അടുത്തിടെ അറസ്റ്റിലായിരിക്കുന്നത്.
സമീപ വർഷങ്ങളിൽ ഇമാമോഗ്ലു നിരവധി അന്വേഷണങ്ങൾക്ക് വിധേയനായിട്ടുണ്ട്. ഈ വർഷം മാത്രം മൂന്ന് പുതിയ കേസുകൾ ആരംഭിച്ചു. അദ്ദേഹത്തിന്റെ അപ്പീൽ ഇപ്പോഴും പരിഗണനയിലാണ്. 2022-ൽ, ഇസ്താംബൂളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അപമാനിച്ചതിന് അദ്ദേഹത്തിന് രണ്ട് വർഷവും ഏഴ് മാസവും തടവും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിലക്കും വിധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്