ഡമാസ്‌കസ്: അസദ് കുടുംബത്തിന്റെ 50 വര്‍ഷത്തെ ഭരണത്തിന് വിമതര്‍ വിരാമമിട്ടതോടെ തെരുവിലിറങ്ങി പതാകകള്‍ വീശിയും വെടിയൊച്ചകള്‍ മുഴക്കി ആഘോഷിച്ച് ജനങ്ങള്‍.
ഡമാസ്‌കസിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ ആഹ്ലാദഭരിതരായ ജനക്കൂട്ടം സിറിയന്‍ വിപ്ലവ പതാക വീശി. അറബ് വസന്ത കലാപത്തിന്റെ ആദ്യ നാളുകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് തലസ്ഥാന നഗരത്തില്‍ കണ്ടത്.
പ്രസിഡന്റ് ബാഷര്‍ അല്‍ അസദും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അപ്രത്യക്ഷരായതിന് ശേഷം വിമതര്‍ പ്രസിഡന്റിന്റെ കൊട്ടാരവും വസതിയും കൊള്ളയടിച്ചു. വിമത ഗ്രൂപ്പുകളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് അസദ് രാജ്യം വിട്ടതെന്നും സമാധാനപരമായി അധികാരം കൈമാറാന്‍ നിര്‍ദേശം നല്‍കിയെന്നും പ്രസിഡന്റിന്റെ അടുത്ത സഖ്യകക്ഷിയായ റഷ്യ പറഞ്ഞു.
അല്‍-ക്വയ്ദയുമായി ബന്ധം വിച്ഛേദിച്ച മുന്‍ കമാന്‍ഡറും വിമത സേനയുടെ തലവനുമായ അബു മുഹമ്മദ് അല്‍-ഗോലാനി ബഹുസ്വരതയെയും മതപരമായ സഹിഷ്ണുതയെയും താന്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡമാസ്‌കസിന്റെ പ്രാന്തപ്രദേശങ്ങളില്‍ വിമത പോരാളികള്‍ പ്രവേശിച്ചതിന് ശേഷമുള്ള തന്റെ ആദ്യ പൊതുപരിപാടിയില്‍, അല്‍-ഗോലാനി തലസ്ഥാനത്തെ വിശാലമായ ഉമയ്യദ് മസ്ജിദ് സന്ദര്‍ശിച്ച് അസദിന്റെ പതനം 'ഇസ്ലാമിക രാഷ്ട്രത്തിന്റെ വിജയമാണ്' എന്ന് പറഞ്ഞു.
യുദ്ധത്താല്‍ നശിപ്പിക്കപ്പെട്ടതും ഇപ്പോഴും വിവിധ സായുധ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതുമായ ഒരു രാജ്യത്ത് ഭിന്നതകള്‍ പരിഹരിക്കുക എന്ന കഠിനമായ ദൗത്യമാണ് വിമതര്‍ നേരിടുന്നത്. തുര്‍ക്കി പിന്തുണയുള്ള പ്രതിപക്ഷ പോരാളികള്‍ വടക്ക് യുഎസ് സഖ്യകക്ഷികളായ കുര്‍ദിഷ് സേനയുമായി പോരാടുകയാണ്. ചില വിദൂര പ്രദേശങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഇപ്പോഴും സജീവമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്