സിറിയയിൽ അശാന്തി; ബഷര്‍ അല്‍ അസദിന്റെ പിതാവിന്റെ ശവകുടീരം അഗ്നിക്കിരയാക്കി വിമതര്‍

DECEMBER 11, 2024, 7:20 PM

സിറിയ: പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡ‌ന്റ് ബഷർ അല്‍ അസദിന്റെ പിതാവ് ഹഫീസ് അല്‍ അസദിന്റെ ശവകുടീരം കത്തിച്ച്‌ വിമതർ. ഹഫീസിൻ്റെ ജന്മനാടായ കർദാഹയിലാണ് ശവകുടീരത്തിന് തീയിട്ടത്.

1971 മുതൽ 28 വർഷം സിറിയ ഭരിച്ച നേതാവായിരുന്നു ഹഫീസ്. ഒരു കുന്നിൻ മുകളിലാണ് ശവകുടീരം സ്ഥിതി ചെയ്യുന്നത്. ബഷറിന്റ സഹോദരൻ ബസെല്‍ അടര്രം അസദ് കുടുംബത്തിലെ പല പ്രമുഖരേയും സംസ്കരിച്ച സ്ഥലം കൂടിയാണിത്. 

അതേസമയം, സിറിയ വിട്ട ബഷർ അൽ അസദ് ഇപ്പോൾ റഷ്യയിലാണ്. അസദിനും കുടുംബത്തിനും അഭയം നൽകിയതായി റഷ്യ സ്ഥിരീകരിച്ചു. വിമതർ അധികാരം പിടിച്ചെടുത്തതിന് ശേഷം അസദ് എവിടെയാണെന്ന് വ്യക്തമല്ല. വിമാനം കയറി രക്ഷപ്പെട്ടു എന്നതു മാത്രമായിരുന്നു വാർത്ത. പിന്നീട് റഷ്യയിൽ അഭയം തേടിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

vachakam
vachakam
vachakam

അതേസമയം, അദ്ദേഹം സുരക്ഷിതനാണെന്ന് റഷ്യൻ വിദേശകാര്യ ഉപമന്ത്രി സെർജി റിയാബ്കോവ് അറിയിച്ചു. "അദ്ദേഹം രക്ഷപ്പെട്ടു. ഇത്തരമൊരു അസാധാരണ സാഹചര്യത്തിൽ ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഉചിതമായ നടപടിയായിരുന്നു അത്" -സെർഗൽ പറഞ്ഞു.

സിറിയയിലെ ബാഷർ അൽ അസദ് ഭരണകൂടവുമായി വളരെ സൗഹൃദം പുലർത്തിയിരുന്ന രാജ്യമാണ് റഷ്യ. അതുകൊണ്ട് തന്നെ അസദിൻ്റെ രക്ഷപ്പെടൽ റഷ്യയിലേക്കായിരിക്കുമെന്ന് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നു. 54 വർഷം പഴക്കമുള്ള അസദ് കുടുംബത്തിൻ്റെ ഭരണമാണ് ഹയാത്ത് തഹ്‌രീർ അൽ ഷാം വിമത സംഘം കഴിഞ്ഞ ദിവസം  അവസാനിപ്പിച്ചത്.

11 ദിവസം കൊണ്ട് അൽ അസദിൽ നിന്ന് വിമത സേന രാജ്യം പിടിച്ചെടുത്തു. സിറിയ ഇപ്പോൾ പൂർണമായും വിമതരുടെ നിയന്ത്രണത്തിലാണ്. അതിനിടെ, സിറിയയ്‌ക്കെതിരായ ആക്രമണം ഇസ്രായേൽ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് 350 ഓളം മിസൈലുകളാണ് ഇസ്രായേൽ സൈന്യം സിറിയയിലേക്ക് തൊടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam