സിയോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന് വിദേശ യാത്രാവിലക്ക്. രണ്ട് ദിവസം മുമ്പ് പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയത്തെ അതിജീവിച്ചിട്ടും ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ നില അത്ര സുഖകരമല്ലെന്ന് ഇത് സൂചിപ്പിക്കുന്നു.
രാജ്യം വിടുന്നതില്‍ നിന്ന് വിലക്കപ്പെട്ട ആദ്യത്തെ സിറ്റിംഗ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി യൂന്‍ മാറിയെന്ന് നീതിന്യായ മന്ത്രാലയം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്ററി ഹിയറിംഗിനിടെ ഇത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടെന്ന് ഇമിഗ്രേഷന്‍ സര്‍വീസ് കമ്മീഷണറായ ബേ സാങ്-അപ്പ് വ്യക്തമാക്കി.
നിലവില്‍ തടങ്കലില്‍ കഴിയുന്ന മുന്‍ പ്രതിരോധ മന്ത്രി കിം യോങ്-ഹ്യുന്‍, മുന്‍ ആഭ്യന്തര മന്ത്രി ലീ സാങ്-മിന്‍ എന്നിവര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സായുധ സേനയില്‍, സൈനിക നിയമ പ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ജനറല്‍ പാര്‍ക്ക് അന്‍-സു, പ്രതിരോധ കൗണ്ടര്‍-ഇന്റലിജന്‍സ് കമാന്‍ഡര്‍ യോ ഇന്‍-ഹ്യുങ് എന്നിവരും സമാനമായ നിയന്ത്രണങ്ങള്‍ നേരിടുന്നു.
ഉത്തരകൊറിയയുമായുള്ള പിരിമുറുക്കങ്ങള്‍ക്കിടയില്‍ പ്രകടമായ അധികാര ശൂന്യതയുണ്ടെങ്കിലും യൂന്‍ രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിന്റെ തലവനായി തുടരുമെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച സ്ഥിരീകരിച്ചു.
ദക്ഷിണ കൊറിയന്‍ ജനതയ്ക്ക് ഉണ്ടായ 'ഉത്കണ്ഠയ്ക്കും അസൗകര്യത്തിനും' യൂണ്‍ ക്ഷമാപണം നടത്തി. തന്റെ രീജി സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്