മോസ്‌കോ: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സിറിയന്‍ നേതാവ് ബാഷര്‍ അല്‍-അസദ് റഷ്യയില്‍ അതിഥിയായി കഴിയുകയാണെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റിയാബ്കോവ് പറഞ്ഞു. അസാദ് മോസ്‌കോയിലുണ്ടെന്ന് റഷ്യന്‍ ഭരണകൂടം ഇതാദ്യമായാണ് പരസ്യ സ്ഥിരീകരണം നടത്തുന്നത്. അസദിന് രാജ്യത്ത് അഭയം നല്‍കിയതായി റഷ്യന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ക്രെംലിന്‍ ആദ്യം വിസമ്മതിച്ചിരുന്നു.
വിമതര്‍ ഡമാസ്‌കസിലേക്ക് കടക്കുന്നതിനിടെയാണ് അസദിനെ സാധ്യമായ ഏറ്റവും സുരക്ഷിതമായ രീതിയില്‍ റഷ്യയിലേക്ക് കൊണ്ടുവന്നതെന്ന് സെര്‍ജി റിയാബ്കോവ് പറഞ്ഞു. അതേസമയം റഷ്യയില്‍ അസദ് കൃത്യമായി എവിടെയാണെന്ന് റിയാബ്‌കോവ് വിശദമാക്കിയില്ല.
ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വിമതര്‍ ഡമാസ്‌കസിലേക്ക് കടന്നതോടെ അസദ് സിറിയയില്‍ നിന്ന് കുടുംബത്തോടൊപ്പം പലായനം ചെയ്യുകയായിരുന്നു. അസദ് കുടുംബത്തിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട ഭരണമാണ് ഇതോടെ അവസാനിച്ചത്.
വിമര്‍ശകരെ ഇല്ലാതാക്കുകയും രാസായുധം ഉപയോഗിക്കുകയും ചെയ്തതുള്‍പ്പെടെ, അസദും അദ്ദേഹത്തിന്റെ സര്‍ക്കാരും നേരിടുന്ന കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി അസദിനെ കൈമാറുമോ എന്ന ചോദ്യത്തിന്, 'അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥാപിച്ച കണ്‍വെന്‍ഷനില്‍ റഷ്യ ഒരു കക്ഷിയല്ല' എന്ന് റിയാബ്‌കോവ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്