കീവ്: തുര്‍ക്കിയില്‍ അടുത്തിടെ നടന്ന നേരിട്ടുള്ള ചര്‍ച്ചകളില്‍ ധാരണയായത് പ്രകാരം നൂറുകണക്കിന് തടവുകാരെ പരസ്പരം കൈമാറിയതായി റഷ്യയും ഉക്രെയ്നും അറിയിച്ചു. 390 തടവുകാരെ വീതമാണ് ഇരു രാജ്യങ്ങളും മോചിപ്പിച്ചതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വെള്ളിയാഴ്ച പറഞ്ഞു.
''ഞങ്ങള്‍ ഞങ്ങളുടെ ആളുകളെ വീട്ടിലേക്ക് കൊണ്ടുവരുന്നു,'' അദ്ദേഹം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
''ഇന്ന് - 390 പേര്‍. ശനി, ഞായര്‍ ദിവസങ്ങളില്‍, കൈമാറ്റം തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഉക്രെയ്ന്‍ പുരുഷന്മാരെയും സ്ത്രീകളെയും തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്നവരും 24/7 പ്രവര്‍ത്തിക്കുന്നവരുമായ എല്ലാവര്‍ക്കും നന്ദി. തടവില്‍ കഴിയുന്ന എല്ലാവരെയും തിരികെ കൊണ്ടുവരേണ്ടത് വളരെ പ്രധാനമാണ്. ഓരോ വ്യക്തിയുടെയും കുടുംബപ്പേരും ഓരോ വിശദാംശങ്ങളും ഞങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുപക്ഷവും 270 സൈനിക ഉദ്യോഗസ്ഥരെയും 120 സിവിലിയന്‍ തടവുകാരെയും വിട്ടയച്ചതായും കൂടുതല്‍ കൈമാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ ആസൂത്രണം ചെയ്തതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഉക്രെയ്നിന്റെ വടക്കന്‍ ചെര്‍ണിവ് മേഖലയില്‍, മോചിതരായ ആളുകളെയും വഹിച്ചുകൊണ്ടുള്ള ബസുകള്‍ ഒരു മെഡിക്കല്‍ സെന്ററില്‍ എത്തിയപ്പോള്‍ ആഹ്ലാദഭരിതരായ ബന്ധുക്കള്‍ അവരെ സ്വീകരിച്ചു.
കുര്‍സ്‌ക് മേഖലയിലേക്കുള്ള ഉക്രേനിയന്‍ കടന്നുകയറ്റത്തിനിടെ പിടിക്കപ്പെട്ട സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള മോചിതരായ റഷ്യന്‍ തടവുകാരെ വൈദ്യചികിത്സയ്ക്കായി ബെലാറസിലേക്ക് കൊണ്ടുപോയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
