മോസ്‌കോ: റഷ്യയിലെ വിഖ്യാത ബാലെ നൃത്തസംവിധായകന്‍ യൂറി ഗ്രിഗറോവിച്ച് (98) അന്തരിച്ചു. ബോള്‍ഷോയി തിയേറ്ററിന്റെ നെടുംതൂണായിരുന്ന ഇദ്ദേഹം ബാലെ നര്‍ത്തകനുമായിരുന്നു.
വ്യത്യസ്തനും കഠിനാധ്വാനിയുമായ നൃത്തസംവിധായകനായിരുന്നു ഗ്രിഗറോവിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അനുസ്മരിച്ചു.
സോവിയറ്റ് നഗരമായ ലെനിന്‍ഗ്രാഡില്‍ ബാലെ കുടുംബത്തില്‍ ജനിച്ച ഗ്രിഗറോവിച്ച് നര്‍ത്തകനും നൃത്ത സംവിധായകനുമായി 80 വര്‍ഷം പ്രവര്‍ത്തിച്ചു. നട്ക്രാക്കര്‍, സ്വാന്‍ ലെയ്ക്ക്, ദ സ്റ്റോണ്‍ ഫ്‌ലവര്‍ തുടങ്ങിയ ക്ലാസിക് ബാലെകളുടെ നൃത്തസംവിധായകനാണ്.
പുരുഷനൃത്തത്തെ പുനരുജ്ജീവിപ്പിക്കുകയും സ്ത്രീകഥാ പാത്രങ്ങള്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന ബാലെയില്‍ പുരുഷന്മാര്‍ക്ക് ഇടം ഉണ്ടാക്കുകയും ചെയ്ത വ്യക്തിയാണ് ഗ്രിഗറോവിച്ചെന്ന് നൃത്ത സംവിധായകന്‍ ബോറിസ് അമികോവ് പറഞ്ഞു. 1995-ല്‍ ബോള്‍ഷോയി തിയേറ്ററുമായി ബന്ധംപിരിഞ്ഞെങ്കിലും 2008-ല്‍ അദ്ദേഹം തിരിച്ചെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
