കോഴിക്കോട്: യുദ്ധഭീതിയിൽ ഉയരുന്ന സാഹചര്യത്തെ ഇറാനിലെ മലയാളി വിദ്യാർഥികൾ ആശങ്കയിലെന്ന് റിപ്പോർട്ട്. അവിടെ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളുമായി ആശയവിനിമയം നടത്താൻ സാധിക്കുന്നില്ലെന്നാണ് മാതാപിതാക്കൾ വ്യക്തമാക്കുന്നത്.
അതേസമയം മക്കളുമായി സംസാരിക്കാൻ സാധിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വിദ്യാർഥികളുടെ കുടുംബം ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് സ്വയം ടിക്കറ്റ് എടുത്ത് വരാൻ കഴിയാത്ത സാഹചര്യമാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
എന്നാൽ കേരളത്തിൽ നിന്നും ടിക്കറ്റ് എടുത്ത് അയക്കാനും സാധിക്കുന്നില്ല. കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിൽ 12 മലയാളി വിദ്യാർഥികൾ പഠിക്കുന്നുണ്ട്. വിദ്യാർഥികളുടെ കയ്യിൽ ആവശ്യത്തിന് പണമില്ല. അടിയന്തരമായി എംബസി ഇടപെടൽ ഉണ്ടാകണം എന്നാണ് രക്ഷിതാക്കൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
