ടെഹ്റാന്‍: ഇറാന്‍ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതായി ഇറാന്‍ പ്രതിനിധി. ഇറാന്റെ പാകിസ്ഥാനിലെ നയതന്ത്രപ്രതിനിധി റെസ അമീരി മൊഘദാം ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
അതായത് ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തെ ടെഹ്റാന്‍ സംയമനത്തോടെ നേരിടണമെന്ന് ട്രംപ് സൂചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇറാനില്‍ നടന്നുവരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയിലാണ് നയതന്ത്രപരമായ ഈ സംഭാഷണം നടന്നത്. പ്രതിഷേധങ്ങള്‍ കാരണം നിരവധി ആളുകള്‍ കൊല്ലപ്പെടുകയും പ്രാദേശിക പിരിമുറുക്കം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച പാകിസ്ഥാന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് തനിക്ക് ട്രംപിന്റെ സന്ദേശം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് മൊഘദാം പറഞ്ഞു. താന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാന്‍ മേഖലയിലെ യുഎസ് താത്പര്യങ്ങളെ ലക്ഷ്യമിടരുതെന്നും ട്രംപ് ആവശ്യപ്പെട്ടതായും മൊഘദാമിനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
