ടെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വധഭീഷണി. 2024-ല്‍ നടന്ന ഒരു റാലിയിലെ വധശ്രമത്തിന്റെ ചിത്രങ്ങളോടെ ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് ഭീഷണി. ജൂലൈ 2024-ല്‍ പെന്‍സില്‍വാനിയയിലെ ബട്ട്‌ലറില്‍ ട്രംപ് പങ്കെടുത്ത പ്രചാരണ റാലിയില്‍ നിന്നുള്ള ചിത്രമാണ് സംപ്രേഷണം ചെയ്തത്. ഈ റാലിയില്‍ ട്രംപിന് വെടിയേറ്റിരുന്നു. ഈ ചിത്രവും അതിനോടൊപ്പം ഇത്തവണ ഉന്നം തെറ്റില്ലെന്ന സന്ദേശവും സംപ്രേഷണം ചെയ്തതായി എഎഫ്പി, ന്യൂയോര്‍ക്ക് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മേഖലയില്‍ യുഎസ് സൈനിക നീക്കങ്ങള്‍ ആരംഭിച്ചതായി അവകാശവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഈ ഭീഷണി.
ട്രംപിനെതിരെ ഇറാന്‍ നടത്തിയിട്ടുള്ള ഏറ്റവും തുറന്ന ഭീഷണികളില്‍ ഒന്നാണ് ഈ സംപ്രേഷണം. ഇറാനെതിരെ യുഎസ് സൈനിക നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണിത്. ഇറാനിലെ ആഭ്യന്തര പ്രശ്‌നങ്ങളെ സൈനിക ഇടപെടലിനുള്ള ന്യായീകരണമായി യുഎസ് ഉപയോഗിക്കുന്നു എന്നാണ് ഇറാനിയന്‍ ഉദ്യോഗസ്ഥരുടെ ആരോപണം. എന്നാല്‍ സംഭവത്തെക്കുറിച്ച് അധികൃതരില്‍ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇറാന്‍ ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ മധ്യേഷ്യയിലെ യുഎസിന്റെ ഏറ്റവും വലിയ താവളത്തില്‍ നിന്ന് സൈനിക നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
