'യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി കാത്തുനില്‍ക്കുന്നു'; റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിക്കുന്നുവെന്ന സൂചന നല്‍കി പുടിന്‍

MAY 9, 2026, 7:49 PM

മോസ്‌കോ: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിക്കുകയാണെന്ന് വ്യക്തമാക്കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. ഉക്രെയ്‌നും റഷ്യയും മൂന്ന് ദിവസത്തേയ്ക്ക് വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും യുദ്ധത്തടവുകാരെ കൈമാറണമെന്നുമുള്ള ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു പുട്ടിന്റെ പ്രതികരണം.

നാല് വര്‍ഷത്തിലേറെയായി നീണ്ടു നിന്ന പോരാട്ടം അവസാനിപ്പിക്കാന്‍ സഹായിച്ച യുഎസിന് നന്ദി പറഞ്ഞ പുടിന്‍, ഡൊണള്‍ഡ് ട്രംപ് നിര്‍ദേശിച്ച യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി, ഉക്രെയ്‌ന്റെ പ്രതികരണത്തിന് കാത്തുനില്‍ക്കുകയാണും വ്യക്തമാക്കി. ട്രംപിന്റെ നിര്‍ദേശത്തിന് ഉക്രെയ്ന്‍ പ്രതികരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും എന്നാല്‍ ഇതുവരെ തങ്ങള്‍ക്ക് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

മെയ് ഒന്‍പത് മുതല്‍ 11 വരെ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ യു.എസ് പ്രസിഡന്റ് നിര്‍ദേശിച്ചിരുന്നു. 1000 യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനും നിര്‍ദേശിച്ചിരുന്നു.

മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ എന്നത് ഒരു താല്‍ക്കാലിക നടപടി മാത്രമാണ്. ഒരു ശാശ്വത സമാധാനം ഉണ്ടാകണമെങ്കില്‍ അതിര്‍ത്തികളെക്കുറിച്ചും നാറ്റോ അംഗത്വത്തെക്കുറിച്ചും ധാരണയാകേണ്ടതുണ്ട്. യുഎസിനോടുള്ള പുടിന്റെ നന്ദി പ്രകടനം ഒരു വലിയ നയതന്ത്ര മാറ്റത്തെ സൂചിപ്പിക്കുന്നു. മുന്‍പ് യുഎസ് നല്‍കിയ ആയുധ സഹായത്തെ പുടിന്‍ ശക്തമായി എതിര്‍ത്തിരുന്നു.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ ഒരു സമാധാന കരാര്‍ ഒപ്പിടുന്നതുവരെ യുദ്ധം പൂര്‍ണ്ണമായി അവസാനിച്ചു എന്ന് പറയാനാകില്ല. യുദ്ധം അവസാനിക്കുന്നത് ലോകസമാധാനത്തിന് വലിയ ഗുണകരമാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam