വത്തിക്കാൻ സിറ്റി: സിറിയയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. വ്യത്യസ്ത മതവിഭാഗങ്ങൾ പരസ്പര ബഹുമാനത്തോടെയും ഐക്യത്തോടെയും പെരുമാറണം.
കൂടുതല്‍ സംഘർഷങ്ങളും ഭിന്നതകളും ഇല്ലാതെ രാജ്യത്തിന്റെ സ്ഥിരതയും ഐക്യവും ഉറപ്പുവരുത്തുന്ന രാഷ്ട്രീയ പരിഹാരത്തില്‍ ഉടൻ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു.
സിറിയൻ ജനതയ്ക്ക് അവരുടെ പ്രിയപ്പെട്ട നാട്ടിൽ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാൻ പ്രാർത്ഥിക്കുമെന്നും മാർപാപ്പ പറഞ്ഞു.
വർഷങ്ങളായി യുദ്ധം ബാധിച്ച ആ രാജ്യത്തിൻ്റെ നന്മയ്ക്കായി സൗഹൃദത്തിലും പരസ്പര ബഹുമാനത്തിലും ഒരുമിച്ച് നടക്കാൻ വിവിധ മതങ്ങൾക്ക് കഴിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്