ഇസ്ലാമാബാദ്: 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സായുധ സേന നടത്തിയ ആക്രമണത്തിനെതിരെ തന്റെ രാജ്യം തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ഭീകര ആസ്ഥാനങ്ങളില്‍ ഇന്ത്യ നടത്തിയ സൂക്ഷ്മ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ്. തന്റെ സായുധ സേനയ്ക്ക് പ്രതികാരം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
'പാകിസ്ഥാന്‍ പ്രതികാരം ചെയ്യും. ഈ യുദ്ധം അവസാനം വരെ ഞങ്ങള്‍ കൊണ്ടുപോകും. എന്റെ പാകിസ്ഥാന്‍ ജനത, നിങ്ങളുടെ സുരക്ഷയ്ക്കായി, നമ്മുടെ സൈന്യമുണ്ട്. ഞങ്ങള്‍ എപ്പോഴും ഐക്യത്തിലായിരിക്കും. പാകിസ്ഥാനെയാണ് ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്,'' ഷെരീഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്