'പാകിസ്താന്‍ തെമ്മാടി രാജ്യം, ഭീകരവാദത്തിന് വെള്ളവും വളവുമിടുന്നു'; ഐക്യരാഷ്ട്രസഭയില്‍  ഇന്ത്യ

APRIL 28, 2025, 9:58 PM

കശ്മീർ :പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെ ശക്തമായി വിമർശിച്ചു ഇന്ത്യ.  ഭീകരതയ്ക്ക് ഇരയായവരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായുള്ള യുഎന്നിന്റെ വിക്റ്റിംസ് ഓഫ് ടെററിസം നെറ്റ്വര്‍ക്കിന്റെ രൂപീകരണ യോഗത്തിലാണ് ഇന്ത്യ വിമര്‍ശനമുന്നയിച്ചത്.

പാകിസ്താന്‍ ഭീകരവാദത്തിന് വെള്ളവും വളവുമിടുന്ന രാജ്യമാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട് ലോകത്ത് അസ്ഥിരതയുണ്ടാക്കാന്‍ അവര്‍ എന്തൊക്കെയാണ് ചെയ്തതുകൊണ്ടിരുന്നത് എന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ വാക്കുകളിലൂടെ കഴിഞ്ഞ ദിവസം പ്രകടമായതാണ് എന്നാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേല്‍ വിമര്‍ശിച്ചത്. 

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയെ പിന്തുണച്ചതിന് ഐക്യരാഷ്ട്രസഭയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും പട്ടേൽ നന്ദി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ലോകമെമ്പാടുമുള്ള നേതാക്കളും സർക്കാരുകളും കാണിച്ച ശക്തമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ഇന്ത്യ നന്ദിയുള്ളവരാണ്. തീവ്രവാദത്തിനെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് ഈ പിന്തുണ തെളിവാണെന്ന് അവർ പറഞ്ഞു.

vachakam
vachakam
vachakam

ഭീകരപ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യം എന്തുതന്നെയായാലും എവിടെയായാലും എപ്പോഴായാലും ന്യായീകരിക്കാനാവാത്തതാണ്. എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെയും നിസംശയം അപലപിക്കേണ്ടതാണ് – യോജ്‌ന പട്ടേല്‍  വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam