രവീന്ദ്രാ നീ എവിടെ??' ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസായി...

JUNE 23, 2025, 11:22 PM

കാലാവസ്ഥാ ഓഫീസിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ രസകരമായ കഥയുമായി 'രവീന്ദ്രാ നീ എവിടെ??' ഈ ജൂലൈയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലിൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിച്ച് മനോജ് പാലോടന്റെ സംവിധാനത്തിൽ ഫാമിലി ഹ്യൂമറായി ഒരുക്കിയിരിക്കുന്ന ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് നിരവധി ഹിറ്റ് കോമഡി ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ കൃഷ്ണ പൂജപ്പുരയാണ്.

ബി.കെ ഹരി നാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്.

അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, ഷീലു എബ്രഹാം, അപർണതി, എൻ.പി നിസ, ഇതൾ മനോജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

vachakam
vachakam
vachakam

ഛായാഗ്രഹണം  മഹാദേവൻ തമ്പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ  അമീർ കൊച്ചിൻ, എഡിറ്റർ സിയാൻ ശ്രീകാന്ത്, സൗണ്ട് ഡിസൈൻ  അജിത് എ ജോർജ്, ലൈൻ പ്രൊഡ്യൂസർ ടി.എം റഫീക്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് പ്രജീഷ് പ്രഭാസൻ, കലാസംവിധാനം അജയ് ജി അമ്പലത്തറ, മേക്കപ്പ്  ഷാജി പുൽപ്പള്ളി,

കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ,  അസോസിയേറ്റ് ഡയറക്ട്‌ടേഴ്‌സ്  ഗ്രാഷ് പി.ജി, സുഹൈൽ വി.എഫ്.എക്‌സ്‌റോബിൻ അലക്‌സ്, സ്റ്റിൽസ് ദേവരാജ് ദേവൻ, പി.ആർ.ഒ പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ് മാജിക് മൊമന്റ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam