അൻവറിന്‍റെ സ്ഥാനാർഥിത്വം നിലമ്പുരിൽ കോണ്‍ഗ്രസിന് ഗുണം ചെയ്തുവെന്ന് വി എസ് ജോയ്

JUNE 23, 2025, 10:58 PM

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന് പി വി അൻവറിന്‍റെ  സ്ഥാനാർഥിത്വം  ഗുണം ചെയ്തെന്ന്  മലപ്പുറം ഡി സി സി പ്രസിഡന്റ്‌വി എസ് ജോയ്.

യു ഡി എഫിന്‍റെ  വോട്ട് ചോർന്നിട്ടില്ല ഭരണ വിരുദ്ധ വികാരമാണ് പ്രതിഫലിച്ചത് ആര്യാടൻ ഷൌക്കത്ത് മെറിറ്റുള്ള സ്ഥാനാർഥി ആണ്‌.

ഇടതു വോട്ടുകൾ അൻവർ ചോർത്തി അമരമ്പലം ഉൾപ്പെടെയുള്ള ശക്തി കേന്ദ്രങ്ങളിൽ എൽ ഡി എഫിന് തിരിച്ചടിയായത് അൻവറിന്‍റെ  സാന്നിധ്യം തന്നെയാണ്. അൻവർ നല്ല വോട്ട് പിടിക്കുമെന്ന് നേരത്തെ കണക്കു കൂട്ടിയിരുന്നു 

vachakam
vachakam
vachakam

 നിലമ്പുരിലെ ജനങ്ങൾക്ക് പരിചയപെടുത്തേണ്ട കാര്യമില്ല ഷൌക്കത്ത് സ്ഥാനാർഥിയായത് മുതൽ യു ഡി എഫിനു മുൻ‌തൂക്കം ലഭിച്ചു വർഗീയ വോട്ടുകൾ നേടിയെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല ബിജെപി ക്ക് ഉൾപ്പെടെ കിട്ടേണ്ട വോട്ടുകൾ അവർക്ക് കിട്ടി . യുവ നേതാക്കൾ സോഷ്യൽ മീഡിയയിലും ഗ്രൗണ്ടിലും പണിയെടുത്തു സിപിഎം മന്ത്രിമാർ വീട് കയറിയെങ്കിലും ആരും അറിഞ്ഞത് പോലുമില്ലെന്നും വിഎസ് ജോയ് കൂട്ടിച്ചേര്‍ത്തു


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam